ചെക്ക്ഡാം പേരിനുമാത്രം; ജലസേചന സൗകര്യമില്ലാതെ നട്ടംതിരിഞ്ഞ് കര്‍ഷകര്‍

ജലസേചനസൗകര്യമില്ലാതെ നട്ടം തിരിഞ്ഞ് ബത്തേരി വടക്കനാട്ടെ കര്‍ഷകര്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചെക്ഡാം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്നില്ല. ഏക്കര്‍കണക്കിന് ഭൂമി തരിശായി കിടക്കുന്നുണ്ട്. 

വനത്താല്‍ ചുറ്റപ്പെട്ട് ഗ്രാമമാണ് വടക്കനാട്. കൃഷിയാണ് ഇവിടുത്തുകാരുടെ മുഖ്യ വരുമാനം. ആദിവാദി വിഭാഗക്കാരോടൊപ്പം കുടിയേറ്റ ജനതയുമാണ് താമസക്കാര്‍. നാന്നൂറേക്കറോളം പാടമുണ്ട്. വന്യമ‍ഗശല്യത്തിനൊപ്പം ജലസേചനവും വലിയ പ്രശ്നമാണ്. പള്ളിവയലില്‍ ഒരു ചെക്കഡാം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് ഗുണമാകുന്നില്ല. വെള്ളമെല്ലാം സംഭരിക്കാതെ ഒലിച്ചുപോവുകയാണ്. കനാലുകളും നികന്നുകിടക്കുന്നു.

വെള്ളക്ഷാമം കാരണം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയാണ്. തരിശായ പാടങ്ങളും കാണാം. ജലസേചനസൗകര്യമില്ലാത്തത് ഉല്‍പാദനത്തേയും സാരമായി ബാധിക്കുന്നു. കുടിവെള്ളക്ഷാമവും പലയിടത്തുമുണ്ട്.