നങ്കൂരമിടാനാവാതെ കപ്പലുകൾ; വീർപ്പുമുട്ടി ബേപ്പൂർ തുറമുഖം

bepoor-17
SHARE

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കോഴിക്കോട് ബേപ്പൂര്‍ തുറമുഖം.  വാര്‍ഫിന്റെ നീളം കുറവായതിനാല്‍ കൂടുതല്‍ യാത്രാ–ചരക്കു കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തുറമുഖ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനും കഴിഞ്ഞ രണ്ടുവര്‍ഷമായി കടലാസില്‍ തന്നെയാണ്

മലബാറിലെ പ്രധാന തുറമുഖം. പക്ഷെ വികസനത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. സ്ഥലപരിമിതി തന്നെയാണ് പ്രധാന പ്രശ്നം. ഇവിടെ എത്തുന്ന കപ്പലുകളെ മുഴുവന്‍  ഉള്‍കൊള്ളാനുള്ള സൗകര്യം നിലവിലില്ല. വാര്‍ഫിന്റെ നീളം കുറവായതിനാല്‍ ഉരുക്കളും യാത്രാകപ്പലുകള്‍ മൂന്നും നാലും ദിവസം പുറം കടലില്‍ നങ്കൂരമിട്ടതിനുശേഷമാണ് തുറമുഖത്തെത്തിക്കുന്നത്. തുറമുഖത്തെത്തിയാലും പിന്നെയും കാത്തുകിടപ്പാണ്

വാര്‍ഫിന്റെ ആഴം കൂട്ടുന്നതിനുള്ള പദ്ധതിയും സമഗ്ര മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടായിരുന്നു.ഇതിനായി കിഡ്കോ പഠനം നടത്തുകയും 10 കോടി രൂപയുടെ പ്ലാന്‍ തയാറാക്കുകയും ചെയ്തിരുന്നു. മലബാറിലേക്ക് എത്തിക്കേണ്ട ചരക്കുകളുടെ 60 ശതമാനവും നിലവില്‍ കൊച്ചി തുറമുഖത്താണ് എത്തിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം വാര്‍ഫിന്റെ ആഴം കൂട്ടിയാല്‍ കൂടുതല്‍ കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്തെത്തിക്കാനും അതുവഴി തുറമുഖത്തിന്റെ വരുമാനം കൂട്ടാനും കഴിയും. 

MORE IN NORTH
SHOW MORE
Loading...
Loading...