രണ്ടരവയസുകാരി മരിച്ചത് വൈറൽ ന്യുമോണിയ ബാധിച്ച്; പ്രതിരോധ പ്രവർത്തനം ഊർജിതം

പനി ബാധിച്ച് രണ്ടരവയസുകാരി മരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് പയ്യോളി ഇരിങ്ങല്‍ മേഖലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വീടുകള്‍ കയറിയിറങ്ങിയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വൈറല്‍ ന്യുമോണിയയാണ് മരണകാരണമെന്ന്  മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം വ്യക്തമാക്കുന്നു.  

കെന്‍സയുടെ ബന്ധുക്കളായ നാല് കുട്ടികളും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേരുടെ രോഗം ഭേദമായി വരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെന്‍സയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. കൂടുതല്‍ പേര്‍ക്ക് പനിയുണ്ടോയെന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. പ്രതിരോധ മാര്‍ഗങ്ങളും നിര്‍ദേശങ്ങളും ജീവനക്കാര്‍ വീടുകളിലെത്തി വിശദീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അടിയന്തര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.