കേരളത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍

sargalaya-05
SHARE

ടൂറിസം രംഗത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നൂതന പദ്ധതികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വടകര സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. മലബാറിന്റെ ടൂറിസം വികസനത്തിനായി 650 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.   

ടൂറിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം. കൂടുതല്‍ വിദേശികളെ ഇങ്ങോട്ടേയ്ക്കെത്തിക്കാന്‍ കഴിയണം. അതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. മലബാറിന്റെ ടൂറിസം സാധ്യത മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 650 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

കെ.മുരളീധരന്‍ എം.പി, കെ.ദാസന്‍ എം.എല്‍.എ, കല്ക്ടര്‍ സാംബശിവ റാവു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒന്‍പതാമത് അന്താരാഷ്ട്ര കരകൗശല മേളയില്‍ നിരവധി വൈവിധ്യങ്ങളാണുള്ളത്. കരകൗശലമേള, കൈത്തറിമേള, കളിമണ്‍ പൈതൃക മേഖല, പരമ്പരാഗത കലാപ്രദര്‍ശനമേഖല എന്നിവയുടെ നിര തന്നെയുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി സംസ്ഥാന ദേശീയ അവാര്‍‍ഡുകള്‍ നേടിയ നാനൂറ് കരകൗശല വിദഗ്ധര്‍ പങ്കെടുക്കും. ജനുവരി ആറ് വരെ മേള നീളും.

MORE IN NORTH
SHOW MORE
Loading...
Loading...