പാഴ്​വസ്തുക്കൾക്ക് പുതുജൻമം നൽകി കുട്ടിക്കൂട്ടം; വിറ്റുകിട്ടുന്ന തുക രോഗികൾക്ക്; നൻമ

charity-06
SHARE

പാഴ്്വസ്തുക്കളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി കുട്ടിക്കൂട്ടായ്മ. വില്‍പനയിലൂടെ കിട്ടുന്ന തുക പാവപ്പെട്ടവരുടെ ക്ഷേമത്തിനായി കൈമാറി ഇവര്‍ മാതൃകയാകുന്നു. കോഴിക്കോട് ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് അര്‍ബുദ രോഗികളെയും കിടപ്പുരോഗികളെയും സഹായിക്കാന്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.  

മദ്യക്കുപ്പി എറിഞ്ഞുടയ്ക്കാന്‍ കൈയ്യിലെടുക്കുന്നവര്‍ ശ്രദ്ധിക്കുക. കുഞ്ഞുകരങ്ങളിലേക്ക് കുപ്പി കൈമാറിയാല്‍ സമൂഹത്തിലെ കഷ്ടപ്പെടുന്നവരില്‍ ചിലര്‍ക്കെങ്കിലും സഹായമാകും. കുപ്പികളില്‍ കുട്ടികള്‍ തീര്‍ത്ത കരവിരുത് കണ്ടാല്‍ മതി ആരും കൈയ്യടിക്കും. അതുവഴി കാന്‍സര്‍ ബാധിതര്‍ക്കുള്‍പ്പെടെ സഹായം ലഭിക്കുന്നുവെന്നറിയുമ്പോള്‍ കരുതലിന്റെ ശക്തി ഇരട്ടിയാകും. പേപ്പര്‍ പെന്‍, വിവിധയിനം നക്ഷത്രങ്ങള്‍, പേപ്പര്‍ പേന, പെന്‍സിലുകള്‍, വസ്ത്രങ്ങള്‍ തുടങ്ങി രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ കുട്ടികള്‍ തയാറാക്കിയ നിരവധി ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ട്. ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ വിറ്റ് കിട്ടുന്ന തുക സമൂഹത്തിലെ ഏറ്റവും അര്‍ഹരായവരുടെ കൈകളിലേക്കെത്തും. 

വാഴയില്‍ നിന്ന് ലഭിക്കുന്ന രുചിയേറും വിഭവങ്ങളുടെ നീണ്ടനിര പ്രദര്‍ശനത്തിലുണ്ട്. പുതുതലമുറയ്ക്ക് വാഴയുടെ മികവിനെക്കുറിച്ച് കൂടുതല്‍ അറിവ് കൈമാറുന്നതിനാണിത്. പി.ടി.എയുടെ േനതൃത്വത്തില്‍ നിരവധി സഹായപദ്ധതികളാണ് സ്കൂളിലെ കുട്ടികള്‍ പൂര്‍ത്തിയാക്കിയത്.

MORE IN NORTH
SHOW MORE
Loading...
Loading...