വൈവിധ്യമാർന്ന കാഴ്ചയൊരുക്കി ഫൂട്ട്​വെയര്‍ എക്സ്പോ

ചെരുപ്പ് വ്യവസായ രംഗത്തെ മാന്ദ്യം മറികടക്കാന്‍ വൈവിധ്യമാര്‍ന്ന കാഴ്ചയൊരുക്കി ഫൂട്ട്്വെയര്‍ എക്സ്പോ. കോഴിക്കോട് കടവ് റിസോട്ടിലെ രണ്ട് ദിവസത്തെ മേളയില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചെരുപ്പുനിര്‍മാണത്തിന്റെയും വിതരണത്തിന്റെയും പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കും. <കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫൂട്ട്്്വെയര്‍ ഇന്‍ഡസ്ട്രീയാണ് മേളയുടെ സംഘാടകര്‍.  

ചെരുപ്പ് നിര്‍മാണ മേഖലയിലെ ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതാണ് മേള. ഘട്ടം ഘട്ടമായുള്ള നിര്‍മാണവഴികള്‍ പ്രമുഖ കമ്പനികള്‍ മേളയില്‍ അവതരിപ്പിക്കുന്നുണ്ട്. ഗുണഭോക്താവിന്റെ ആഗ്രഹത്തിനനുസരിച്ച് ഇനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതുവഴി വിപണിയിലെ മാന്ദ്യം മറികടക്കുന്നതിനുമാണ് ശ്രമം. യുവതലമുറയെ കൂടുതല്‍ ആകര്‍ഷിക്കുന്ന ചെരുപ്പും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് കൂടുതലായി അവതരിപ്പിച്ചിട്ടുള്ളത്. 

ഷൂ മെറ്റീരിയല്‍ മെഷിനറി നിര്‍മാതാക്കളായ ഇറ്റലി, ചൈന, തായ്്വാന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി 110 കൗണ്ടറുകളുണ്ട്. എഴുപതിലധികം കൗണ്ടറുകളില്‍ തല്‍സമയ നിര്‍മാണ രീതിയുള്‍പ്പെടെ ഉപഭോക്താവിന് നേരിട്ടറിയാം. പ്രളയത്തിന് പിന്നാലെ തകര്‍ച്ചയിലായ ചെരുപ്പ് വ്യവസായത്തിന് മേല്‍ക്കൈ നേടാനുള്ള ശ്രമങ്ങളാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.