പാളയം മാര്‍ക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍

palayamamarket-01
SHARE

കോഴിക്കോട് പാളയം മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള പഴം–പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നത് വ്യാപാരത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പരാതി.

പാളയത്ത് ഇരുന്നൂറോളം പഴം പച്ചക്കറി കടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയും തന്നെ ചെറുകിട വ്യാപാരികളുമുണ്ട്. നാലായിരത്തോളം ആളുകളാണ് പാളയത്തെ ആശ്രയിച്ച് ജീവിക്കുന്നത്. ബി.ഒ.ടി. അടിസ്ഥാനത്തില്‍ കല്ലുത്താന്‍കടവില്‍ നിര്‍മിക്കുന്ന ആധുനിക മാര്‍ക്കറ്റിലേക്ക് പാളയം മാര്‍ക്കറ്റ് മാറ്റാനാണ് കോര്‍പറേഷന്‍ തീരുമാനം. നഗരത്തില്‍നിന്ന് മാറിയ സ്ഥലമായതിനാല്‍ കച്ചവടം കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. മഴക്കാലത്ത് വേഗത്തില്‍ ഇവിടെ വെള്ളം കയറും. സാധാരണക്കാര്‍ക്ക് എത്തിച്ചേരാനും പ്രയാസമാണ്. ഈ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് കോടതിയെ സമീപിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള സമരപരിപാടികളും ഉടന്‍ ആരംഭിക്കും.

ആധുനിക മാര്‍‌ക്കറ്റിന്റെ നിര്‍മാണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തികരിക്കാനാണ് കോര്‍പറേഷന്റെ നീക്കം.

MORE IN NORTH
SHOW MORE
Loading...
Loading...