പ്രളയ ദുരിതാശ്വാസ വിതരണത്തിലെ അനാസ്ഥ; പ്രതിഷേധവുമായി മുസ്ലീംലീഗ്

പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സർക്കാരിന്‍റെ അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കവളപ്പാറയിൽ നിന്ന് കലക്ടറേറ്റിലേക്ക് മാർച്ച് ആരംഭിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിനുശേഷം 28 കളക്ടറേറ്റിലേക്ക് മാർച്ച് ഓടുകൂടി സമാപിക്കും. 

കവളപ്പാറയില്‍ അടക്കം നൂറു കണക്കിന് കുടുംബങ്ങള്‍ ദുരന്തത്തില്‍പ്പെട്ട പോത്തുകല്ലിൽ വെച്ച് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രളയദുരിതാശ്വാസം പറഞ്ഞ സമയത്ത് നല്‍കാതെ എല്ലാ നഷ്ടപ്പെട്ട പാവങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കകയാണന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. 

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് യുഎ ലത്തീഫാണ് മാർച്ച് നയിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുളള നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.