ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം ഉടന്‍; കേന്ദ്രത്തിന്‍റെ ഉറപ്പ്

mkraghavan-01
SHARE

കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കോഴിക്കോട് എം.പി എം.കെ രാഘവന് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ് . കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. എന്നാല്‍  ഈ ഉറപ്പ് നടപ്പായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് എം.പിയുടെ തീരുമാനം. സ്ഥലപരിമിതി മൂലം കുട്ടികള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ് കേന്ദ്രീയ വിദ്യാലയത്തില്‍ 

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയമാണ് ഈസ്റ്റ് ഹില്ലിലേത്. വിദ്യാലയത്തിന്റെ പകുതിയിലേറെ ഭാഗവും ഉപയോഗ ശൂന്യം.പാതി പൊട്ടിവീണുകൊണ്ടിരിക്കുന്നു. സ്ഥപരിമിതിമൂലം ഏര്‍പ്പെടുത്തിയ ഷിഫ്റ്റ് സംവിധാനം കുട്ടികളേയും രക്ഷിതാക്കളേയും ഒരുപോലെ ദുരിതത്തിലാക്കുന്നതാണ് .ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിനായുള്ള ആവശ്യം ഉയര്‍ന്നത്.ഈ ആവശ്യം ഉന്നയിച്ച് സ്ഥലം എം.പിയായ എം.കെ രാഘവന്‍ നിരവധി തവണ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി ചര്‍ച്ച നടത്തിയതാണ്.

2014 ന് ശേഷം കേന്ദ്രീയ വിദ്യാലയങ്ങളുടെ നവീകരണത്തിന് കേന്ദ്രസര്‍ക്കാറിന്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ല.സ്ഥിരം അധ്യാപകരുടെ നിയമനവും നടക്കുന്നില്ല. ഈ കാര്യങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കോഴിക്കോട് മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയം തുടങ്ങാനുള്ള നടപടിയും പുരോഗമിക്കുകയാണ്.ഇതിനായുള്ള സ്ഥലം ഉള്ളിയേരിയില്‍ കണ്ടെത്തിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ താല്‍കാലിക കെട്ടിടത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക

MORE IN NORTH
SHOW MORE
Loading...
Loading...