പനമരത്ത് തുടരുന്ന കാട്ടാന ഭീഷണി; പൊറുതി മുട്ടി കർഷകർ

വയനാട് പനമരം അമ്മാനി മേഖലയിൽ കാട്ടാനക്കൂട്ടം നെൽക്കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രണ്ടരയേക്കറോളം കൃഷിയാണ് ഇല്ലാതാക്കിയത്. 

പാതിരി സൗത്ത് സെക്ഷൻ വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ കൃഷി അസാധ്യമാവുകയാണ്. അമ്മാനി, അഞ്ഞണിക്കുന്ന്, ചെഞ്ചടി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന പ്രശ്നം രൂക്ഷം. മൂപ്പെത്താത്ത നെൽക്കൃഷിയാണ് ചവിട്ടിമെതിക്കുന്നത്. പ്രളയത്തിൽ ഇവിടുത്തെ കൃഷി മുങ്ങിപ്പോയിരുന്നു. രണ്ടാം വട്ടമെടുത്ത കൃഷിയാണ് ഇല്ലാതാകുന്നത്. കഴിഞ്ഞ ദിവസം രണ്ടരയേക്കർ നശിപ്പിച്ചു. നിരവധിപേർ പാട്ടതിനെടുത്തും ഇവിടെ കൃഷിയിറക്കുന്നുണ്ട്.