ക്യാമറകൾ കണ്ണടച്ച് തന്നെ ;കൊണ്ടോട്ടി നഗരസഭ ലക്ഷങ്ങൾ മുടക്കിയത് പാഴാകുന്നു

kondotty-21
SHARE

മലപ്പുറം കൊണ്ടോട്ടിയില്‍ നഗരസഭ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ പലതും പ്രവര്‍ത്തനരഹിതം. 13 ലക്ഷം രൂപ മുടക്കി നഗരത്തിന്റെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ച ക്യാമറകളാണ് നോക്കുകുത്തികളായിരിക്കുന്നത്.

കൊണ്ടോട്ടിയിലെ സുരക്ഷ വര്‍ധിപ്പിക്കാനും കുറ്റകൃത്യങ്ങള്‍ തടയാനുമായി ലക്ഷങ്ങള്‍ ചിലവിട്ടാണ് നഗരത്തില്‍ 15 സിസിടിവി ക്യാമറകള്‍ നഗരസഭ സ്ഥാപിച്ചത്. 2018 ഫെബ്രുവരിയില്‍ സ്ഥാപിച്ച പല ക്യാമറകളും ഇന്ന് പ്രവര്‍ത്തനരഹിതമാണ്. ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഘടിപ്പിച്ചരിക്കുന്ന സ്ക്രീന്‍ നിശ്ചലമായിട്ട് മാസങ്ങള്‍ പിന്നിടുന്നു. ക്യാമറ സ്ഥാപിച്ച കരാറുകാര്‍ക്കാണ് നന്നാക്കേണ്ട ഉത്തരവാദിത്തം എന്ന കാരണം പറഞ്ഞ് നഗരസഭ തടിതപ്പുകയാണ്. 13 ലക്ഷം രൂപ ചിലവിലാണ് മുന്‍ ഭരണസമിതി ക്യാമറകള്‍ സ്ഥാപിച്ചത്. 

MORE IN NORTH
SHOW MORE
Loading...
Loading...