ഒരുകോടി രൂപ ചെലവില്‍ നിര്‍മിച്ച റോഡിന് അപാകത; പ്രതിഷേധം

roadissue-03
SHARE

കാസര്‍കോട് പാണത്തൂര്‍ സുളള്യ അന്തര്‍ സംസ്ഥാന പാതയിലെ പലയിടത്തും റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണം.  ഒരുകോടി രൂപ ചെലവില്‍ നിര്‍മിച്ച മുത്തോലി ജംക്‌ഷന്‍  മുതല്‍ ദൊഢമന വരെയുളള ഭാഗത്തെ റോഡിന്റെ ഇരുവശങ്ങളാണ് നിര്‍മിച്ച് ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ  തകര്‍ന്ന് തുടങ്ങിയത്. 

കേരള കര്‍ണാടക സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മുത്തോലി ജംങ്ഷന്് സമീപത്തെ റോഡിന്റെ അവസ്ഥയാണിത്. ഇവിടെ നിന്ന്  ദൊഢമന വരെയുളള ഒരു കിലോമീറ്റര്‍ ദൂരത്തെ റോഡിന്റെ ഇരുവശങ്ങളുമാണ് നിര്‍മാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ തകര്‍ന്ന്് തുടങ്ങിയത്.  മഴവെളളം ഒഴുകിപോകനായി നിര്‍മിച്ച ഡ്രൈനേജും സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്. ഓവുചാലിനു പകരം റോഡിന്റെ വശങ്ങളില്‍ നിന്നും വെളളം ഒഴുകിപോകുന്ന തരത്തില്‍ നിര്‍മിച്ച ഐറിഷ് ഡ്രൈനേജ് സിസ്റ്റമാണ് ഇവിടെയുളളത് . എന്നാല്‍. പാണത്തൂർ–സുളള്യ അന്തര്‍സംസ്ഥാന പാതയില്‍ അവസാനം നിര്‍മാണം പൂർത്തിയായ ഇൗ ഭാഗത്ത് പല സ്ഥലത്തും ചരിവില്ലാതെ റോഡിനു സമാന്തരമായാണ് ഡ്രൈനേജ് സംവിധാനത്തിന്റെ നിര്‍മാണം. ഇതുമൂലം കനത്തമഴയില്‍ വെളളത്തിനൊപ്പം ചെളിയും കല്ലുകളുമൊക്കെ റോഡിലൂടെ ഒഴുകാനുളള സാധ്യതയാണ് ഉളളത്. ഇത് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. റോഡിന്റെയും കലുങ്കിന്റെയും നിര്‍മാണത്തിലെ അപാകതങ്ങള്‍ നേരത്തെത്തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിൽ റോഡിന്റെ ഒരുവശത്ത് നിര്‍മിച്ച പതിനഞ്ചടിയോളം ഉയരമുള്ള ഭിത്തിയും  ഏത് നിമിഷവും തകര്‍ന്ന്്വീഴാവുന്നവസ്ഥയിലാണ്. എന്നാല്‍ ഇൗ പ്രശ്നങ്ങളെല്ലാം ഉദ്യോഗസ്ഥരോട് ഉന്നയിച്ചിട്ടും  ആരും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 

MORE IN NORTH
SHOW MORE
Loading...
Loading...