കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ വന്യജീവി ശല്യം രൂക്ഷം

കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാകുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ കാരാട്ട് പാറയിലെ കൃഷിയിടത്തിലെ കിണറ്റിൽ അഞ്ച് കാട്ടുപന്നികളുടെ ജഡമാണ് കണ്ടെത്തിയത്. 

കർഷകനായ കാരാട്ടുപാറ ബാബുവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ കൂട്ടമായി കിണറ്റിൽ വീണ് ചത്തത്. സമീപപ്രദേശങ്ങളില്‍ വാഴ, ഇഞ്ചി, കപ്പ, ചേമ്പ്, ചേന തുടങ്ങി നിരവിധി കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. പന്നികള്‍ക്ക് പുറമെ കുരങ്ങ് ,ആന എന്നിവയുടെ ശല്യവും പതിവാണ്.

വന്യജീവികള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.