പേരാമ്പ്ര എസ്റ്റേറ്റ് റോഡ് തകർന്ന നിലയിൽ; ബസ് സർവീസ് നിർത്തി വെച്ചു

perambra-web
SHARE

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍റെ കോഴിക്കോട് മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. അഞ്ച് വര്‍ഷം മുന്‍പാണ് അവസാനമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്. മോശം റോഡായതിനാല്‍ ഇതുവഴിയുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. 

വര്‍ഷങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിയിരിക്കുന്നതാണ് പ്രതിസന്ധി. പ്ലാന്റേഷന്‍ കവാടം തുടങ്ങി ഓഫിസ് വരെയുള്ള 3.8 കിലോമീറ്റര്‍ പാതയിലാണ് ടാറിങ് പൊട്ടിപ്പൊളിഞ്ഞത്. ഇരുചക്രവാഹനങ്ങള്‍ തകരാറിലാകുന്നത് പതിവായിട്ടുണ്ട്. ജീപ്പൊഴികെ മറ്റ് വാഹനങ്ങളൊന്നും ഇതുവഴി കടന്നുപോകാത്ത അവസ്ഥയാണ്. എസ്റ്റേറ്റിലെ നൂറിലധികം തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും ഏക യാത്രാമാര്‍ഗം. പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന റോഡ്. ശോച്യാവസ്ഥ കാരണം ബസ് സര്‍വീസുകള്‍ പാതിവഴിയില്‍ ഓട്ടം അവസാനിപ്പിച്ചു. ഓട്ടോറിക്ഷയും ഓട്ടത്തിന് വിസമ്മതിക്കുന്ന അവസ്ഥയാണുള്ളത്. 

റോഡ് നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി ടെണ്ടര്‍ നടത്തിയെങ്കിലും കരാറുകാരന്‍ ഏറ്റെടുത്തില്ല. റോഡ് പണി വേഗത്തിലാക്കാനുള്ള നടപടികളില്‍ ജനപ്രതിനിധികള്‍ കാര്യമായി ഇടപെടുന്നില്ലെന്നും തൊഴിലാളികള്‍ക്ക് പരാതിയുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...