മിഠായിത്തെരുവിൽ ഇടമില്ലാതെ വാഹനങ്ങൾ; എങ്ങും ‘നോ പാർക്കിങ്’ ബോർഡ് മാത്രം

parking-web
SHARE

കോഴിക്കോട് നഗരഹൃദയമായ മിഠായിത്തെരുവിലെത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ വലയുന്നു. മാനാഞ്ചിറയ്ക്ക് സമീപം റോ‍‍ഡിന്റെ ഒരുവശത്തായി ഒരുക്കിയ പാര്‍ക്കിങ് സ്ഥലമാണ് നഗരത്തിലെത്തുന്നവരുടെ ഏകആശ്രയം. 

തിരക്കേറിയതും വീതികുറഞ്ഞതുമായ റോഡിന്റെ വശംചേര്‍ത്തുനിര്‍ത്തിയിട്ടിരിക്കുന്ന നൂറ് കണക്കിന് വാഹനങ്ങള്‍ക്കിടയില്‍ ഇടംകിട്ടണമെങ്കില്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കണം.

ഒഴിവുവരുന്ന ഇടംനോക്കി വാഹനംപാര്‍ക്ക് െചയ്യുകയേ നിവൃത്തിയുള്ളൂ. പാര്‍ക്കിങ് അനുവദിച്ച ഇത്തിരി സ്ഥലത്ത് നിന്നും തിരക്കൊഴിഞ്ഞ ഭാഗം നോക്കി മുന്നോട്ടുപോയാല്‍ നോ പാര്‍ക്കിങ് ബോര്‍ഡ് കാണാം. ടൗണ്‍ഹാളിലേക്കും മിഠായിത്തെരുവിലേക്കും മാനാഞ്ചിറയിലേക്കും അങ്ങിനെ നഗഹൃദയത്തിലെത്തുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്ക് െചയ്യാനുള്ള ആകെയുള്ള ഇടമാണ് മാനാഞ്ചിറ ഭാഗത്തെ 200 മീറ്റര്‍  .

MORE IN NORTH
SHOW MORE
Loading...
Loading...