കൊയ്യാൻ തൊഴിലാളികളെ കിട്ടുന്നില്ല; മലപ്പുറത്തെ കർഷകർ പ്രതിസന്ധിയിൽ

paddyfarming4
SHARE

പ്രളയത്തെ അതിജീവിച്ച നെല്‍ക്കതിരുകള്‍ കൊയ്യാന്‍ തൊഴിലാളികളെ കിട്ടുന്നില്ലെന്ന് പരാതി. ഇതരസംസ്ഥാനത്തൊഴിലാളികള്‍ നിര്‍മ്മാണമേഖല സ്ഥംഭനത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതും കൃഷിക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കാര്‍ഷിക പ്രവര്‍ത്തികള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായി.

വാണിയമ്പലം പൂച്ചപ്പൊയില്‍ സ്വദേശി എടപ്പറ്റ അബ്ദുള്‍ മജീദിന്റെ അഞ്ചേക്കര്‍ വയലിലെ കാഴ്ചയാണിത്. പന്നികളുടെ ആക്രമണത്തെയും, പ്രളയത്തെയും അതിജീവിച്ച നെല്‍ക്കതിരുകള്‍ ഇപ്പോള്‍ ചീഞ്ഞുകിടക്കുകയാണ്. പാടം കൊയ്യാന്‍ തൊഴിലാളികളെത്തേടി മജീദ് നാടുനീളെ നടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. മുന്‍പുണ്ടായിരുന്നവര്‍ ഇന്ന് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞവര്‍ഷം പാടത്തിറങ്ങിയ ഇതരസംസ്ഥാനത്തൊഴിലാളികളുടെ സഹായവും ഈ വര്‍ഷം ഉണ്ടായില്ല. 

പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി കൃഷിഭവനെയും പഞ്ചായത്തിനെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. തൊഴിലാളികളെ ലഭിക്കാത്തപക്ഷം മറ്റു കാര്‍ഷിക മേഖലകളിലേക്ക് തിരിയാനാണ് കര്‍ഷകരുടെ തീരുമാനം.

MORE IN NORTH
SHOW MORE
Loading...
Loading...