കര്‍ഷകര്‍ സമ്മതപത്രം നൽകിയില്ല; കണ്ണമ്പ്രയില്‍ ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു

corridortwo-02
SHARE

കോയമ്പത്തൂർ കൊച്ചി വ്യവസായ ഇടനാഴിയില്‍ ഉള്‍പ്പെടുന്ന വടക്കഞ്ചേരി കണ്ണമ്പ്രയില്‍ ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു. മുന്നൂറ് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെങ്കിലും നൂറിലധികം കര്‍ഷകര്‍ ഇനിയും സമ്മതപത്രം നല്‍കിയിട്ടില്ല. വില സംബന്ധിച്ചുളള തര്‍ക്കം പരിഹരിക്കാത്തതാണ് പ്രതിസന്ധി. 

നല്ല കുരുമുളക് കൃഷിയും ജാതിയും അടയ്ക്കാ മരവുമൊക്കെ ഇനിയിവിടെ ഉണ്ടാകില്ല. വ്യവസായ പാര്‍ക്കിനായി ഒരുങ്ങുകയാണ് വടക്കഞ്ചേരി കണ്ണമ്പ്രയും. 309 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗവും റബ്ബര്‍ തോട്ടങ്ങളാണ്. സര്‍വേ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ 170 കര്‍ഷകരുടെ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്നാണ് കണക്ക്. ഇതില്‍ 100 പേര്‍ ഭൂമി വിട്ടുതരാമെന്ന സമ്മതപത്രം ഇനിയും നല്‍കിയിട്ടില്ല. വില സംബന്ധിച്ചുളള തര്‍ക്കമാണ് പ്രധാനം. ഒരു സെന്റിന് 25000 രൂപ വരെ മാത്രമാണ് വിലനിര്‍ണയസമിതി കണക്കാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. പ്രദേശത്തെ 28 വീടുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റേണ്ടിവരും. വ്യവസായ പാര്‍ക്കിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവരുമെന്നതിനാല്‍ മൂന്നുവര്‍ഷമായി കൃഷിയിടങ്ങളില്‍ ഒന്നും ചെയ്യാനാകുന്നില്ല. 

2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണോ നടപടികളെന്ന് വ്യക്തമല്ല. വില സംബന്ധിച്ചുളള ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഒരു വിഭാഗം സ്ഥലം ഉടമകള്‍ നിയമനടപടികളിലേക്കും കടന്നിരിക്കുകയാണ്. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം. ന്യായമായ നഷ്ടപരിഹാരം. യോഗ്യതയുളളവര്‍ക്ക് ജോലി എന്നിവ ഉറപ്പാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അടുത്തവര്‍ഷം ഏപ്രില്‍ 30 ന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദീകരണം. കണ്ണമ്പ്രയില്‍ നിന്ന് 

MORE IN NORTH
SHOW MORE
Loading...
Loading...