ഉപഭോക്താക്കളുടെ മനസറിയണം; ഫൂട്ട്് വെയര്‍ എക്സ്പോയിൽ തുറന്ന ചർച്ച

ഉപഭോക്താക്കളുടെ മനസറിഞ്ഞുള്ള ഉല്‍പ്പന്നങ്ങളാവണം വിപണികളിലെത്തിക്കേണ്ടതെന്ന് ബാറ്റ  കമ്പനി  ഏഷ്യാ പസഫിക്ക് പ്രസിഡന്റ്  രാജീവ് ഗോപാലകൃഷ്ണന്‍. കോണ്‍ഫെഡറേഷന്‍ ഒാഫ് ഇന്ത്യന്‍ ഫൂട്ട്്വെയര്‍ ഇന്‍ഡസ്്ട്രി ഫൂട്ട്്വെയര്‍ എക്സ്പോയുടെ ഭാഗമായി  കോഴിക്കോട് സംഘടിച്ച ലീഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെരുപ്പ് നിര്‍മാണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍, പുതിയ പ്രതീക്ഷകള്‍ ,  വിപണി പിടിക്കാനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയിലുള്ള തുറന്ന ചര്‍ച്ചയായിരുന്നു ലീഡ് സമ്മിറ്റില്‍ നടന്നത്.വി.കെ.സി ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ.സി മമ്മദ് കോയ, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ്, ബാറ്റാ കമ്പനി ഏഷ്യാ പസഫിക്ക് പ്രസിഡന്റ്  രാജീവ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ചെരുപ്പ് നിര്‍മാണ മേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞുളള ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിക്കേണ്ടതെന്നും  നിര്‍മാണ മേഖലയില്‍ കൂടുതല്‍ സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കണമെന്നും രാജീവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു

സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍,  ഫൂ‍‍ട്ട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്  എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് നടന്നത്