റെയിൽവെ സ്റ്റേഷനുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി

റയിൽവെ സ്റ്റേഷനുകൾ ശുചിത്വമുളളതാക്കാനും പ്ലാസ്റ്റിക് മുക്തമാക്കാനും പാലക്കാട് റയിൽവെ ഡിവിഷനിൽ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. പ്ലാസ്റ്റിക് കുപ്പികള്‍ പൊടിക്കുന്ന യന്ത്രം ജംക്്ഷന്‍ റയില്‍േവ സ്റ്റേഷനില്‍ സ്ഥാപിച്ചു. 

ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അനിയന്ത്രിതമായാണ് പ്ളാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നത്. വലിച്ചെറിയുന്നതിന് പകരം റെയില്‍വേ സ്റ്റേഷനുകളിലെ യന്ത്രത്തിലിട്ടാല്‍ മിനുട്ടുകള്‍ക്കുളളില്‍ പൊടിച്ചുമാറ്റും. ദിവസവും പരമാവധി അയ്യായിരം പ്ലാസ്റ്റിക് കുപ്പികൾ വരെ പൊടിക്കാനാകും. പാലക്കാട് ജംക്്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിങ് ഷമി യന്ത്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്ലാസ്റ്റിക്കിന് ബദൽ സംവിധാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ശുചിത്വസന്ദേശവുമായി ഡിവിഷനല്‍ റെയില്‍വേ ആസ്ഥാനത്ത് വിവിധ പരിപാടികള്‍ നടപ്പാക്കി. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിജ്ഞ ചൊല്ലിയാണ് ഗാന്ധിജയന്തിയുടെ ഭാഗമായത്.