കയ്യാങ്കളി; കോഴിക്കോട് കോര്‍പറേഷനിൽ പ്രതിപക്ഷത്തിന്‍റെ വായ്മൂടിക്കെട്ടി സമരം

amruth-corp-2
SHARE

കോഴിക്കോട് കോര്‍പറേഷനിലുണ്ടായ കയ്യാങ്കളിയില്‍ ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ വായ്മൂടിക്കെട്ടി സമരം. അമൃത് പദ്ധതിയിലെ ക്രമക്കേടിനെ ചൊല്ലി കഴിഞ്ഞ കൗണ്‍സിലാണ് കയ്യാങ്കളിയുണ്ടായത്.  മേയര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ഇന്നത്തെ കൗണ്‍സില്‍ പ്രതിപക്ഷം ബഹിഷ്ക്കരിച്ചു.

കഴിഞ്ഞ കൗണ്‍സില്‍ യോഗം അലങ്കോലമായതാണീ കാണുന്നത്. അമൃത് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മേയര്‍ കൃത്യമായ മറുപടി നല്‍കാത്തതിനെതുടര്‍ന്നാണ് ബഹളത്തിലേയ്ക്ക് നീങ്ങിയത്. സംഘര്‍ഷത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ സി. അബ്ദുറഹിമാന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്രയുമൊക്കെയായിട്ടും പ്രതിപക്ഷത്തെ ആക്രമിക്കാന്‍ നിന്ന അംഗങ്ങള്‍ക്ക് മേയര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് യുഡിഎഫിന്‍റെ ആരോപണം. 

വിഷയത്തില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ട് നീങ്ങും. ബീച്ചിലെ നവീകരണ പ്രവൃത്തികളടക്കമുള്ളവ താളം തെറ്റികിടക്കുകയാണ്. ഓണത്തിന് മുമ്പ് തെരുവുവിളക്കുകളെല്ലാം നന്നാക്കുമെന്ന വാഗ്ദാനവും നടപ്പാക്കാനായിട്ടില്ല. ഇതടക്കമുള്ള പ്രാദേശിക വിഷയങ്ങളുന്നയിച്ചും സമരം ശക്തമാക്കാനാണ് ആലോചന. 

MORE IN NORTH
SHOW MORE
Loading...
Loading...