അപകടം സൃഷ്ടിച്ച് കോഴിക്കോട്-വയനാട് ദേശീയപാതയിലെ കുഴികൾ; പ്രതിഷേധം

roads11
SHARE

കോഴിക്കോട്-വയനാട് ദേശീയപാതയിലെ കുഴികൾ ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പ്രളയത്തിന് മുൻപ് തകർന്ന ഭാഗങ്ങൾ നന്നാക്കാതിരുന്നത് തകര്‍ച്ചയുടെ ആഴം കൂട്ടി. 

കോഴിക്കോട് നഗരത്തിലെ മലാപറമ്പ് ജംഗ്ഷനാണിത്. ഇവിടുത്തെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം ഈ കാണുന്ന കുഴികളാണ്. വയനാട് റോഡിൽ താമരശേരി ടൗണിൽ രൂപപ്പെട്ട വലിയ കുഴി. രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങളാണ് ഈ കുഴിയിൽ വീഴുന്നത്. 

താമരശേരി ടൗണിലെ തന്നെ ചുങ്കം ജംഗ്ഷൻ. മഴ പെയ്താലും വെയിൽ തെളിഞ്ഞാലും ഈ റോഡ് ഇവിടെ ഇങ്ങനെ തന്നെ കിടക്കാറാണ് പതിവ്. വയനാട് റോഡിലെ വലിയ കുഴികൾ മാത്രമാണ് ഞങ്ങൾ കാണിച്ചത്. ചെറുവാഹനങ്ങളെ വീഴ്ത്തുന്ന നിരവധി കുഴികൾ ഇനിയും ധാരാളമുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...