പ്രളയരക്ഷാ പ്രവർത്തകൻ ജിനുവിന് വെള്ളി മെഡൽ; നേട്ടം ബോഡിബിൽഡിങിൽ

jinu22
SHARE

പ്രളയരക്ഷാപ്രവര്‍ത്തകന്‍ ജിനു മാലിന് ഏഷ്യാപസഫിക് ബോഡിബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍. കോഴിക്കോട് തിരിച്ചെത്തിയ ജിനുവിന് കോഴിക്കോട്ടെ പൗരാവലി സ്വീകരണം നല്‍കി. രാജ്യാന്തരമത്സരത്തില്‍ മിന്നുംപ്രകടനം കാഴ്ചവെച്ച ജിനുവിന് ജില്ലാബോഡിബില്‍ഡിങ് അസോസിയേഷനും സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.

പ്രളയരക്ഷാപ്രവര്‍ത്തനത്തിനായി കയ്യ്മെയ്യ്് മറന്നിറങ്ങുമ്പോള്‍ ബാങ്കോക്കിലെ മത്സരത്തിനായി പരിശീലനത്തിലായിരുന്നു ജിനു,രണ്ടുനേരത്തെ പരിശീലനവും ഭക്ഷണക്രമീകരണവും ഒഴിവാക്കി നടത്തിയ രക്ഷാദൗത്യത്തിന്റെ പുണ്യമാണ് സ്വര്‍ണത്തിളക്കമുള്ള വെള്ളിമെ‍ഡലെന്ന് ജിനു പറയും

തായ്്ലന്‍ഡില്‍  നിന്നും ബെംഗളൂരുവിലെത്തിയ ജിനു ഇന്ന് രാവിലെയാണ് കോഴിക്കോട് റയില്‍വെ സ്റ്റേഷനിലെത്തിയത്,മൂന്ന് തവണ മിസ്റ്റര്‍ കാലിക്കറ്റും ഒരു തവണ മിസ്റ്റര്‍ കേരളയുമായ ജിനു കോഴിക്കോട് മാറാട് സ്വദേശിയാണ്.

MORE IN NORTH
SHOW MORE
Loading...
Loading...