തങ്കമലയിലെ കുടിവെള്ള പദ്ധതി ഉപേക്ഷിച്ചെന്ന് പരാതി; ക്വാറിമാഫിയക്ക് വേണ്ടിയെന്നാരോപണം

water-web
SHARE

കോഴിക്കോട് കീഴരിയൂര്‍ തങ്കമലയിലെ കുടിവെള്ള പദ്ധതി ക്വാറി മാഫിയയ്ക്കു വേണ്ടി പഞ്ചായത്ത് ഉപേക്ഷിച്ചെന്ന് പരാതി. പകരമായി ജലനിധി പദ്ധതി തുടങ്ങിയെങ്കിലും എല്ലാ ദിവസവും ജല വിതരണം നടക്കാറില്ല.

സ്വകാര്യ വ്യക്തിയാണ് തങ്കമലയിൽ ടാങ്ക് നിർമിക്കാൻ പഞ്ചായത്തിന് അനുമതി നൽകിയത്. ഈ ഭൂമി പാറമടയുടെ ഉടമ സ്വന്തമാക്കിയതോടെ പദ്ധതി തന്നെ ഉപേക്ഷിച്ചു. കിണറും മോട്ടറും ടാങ്കുമെല്ലാം വെറുതെ കിടക്കുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...