ഒഴുകിയെത്തിയ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് സ്ത്രീകൾ: മാതൃക

പ്രളയത്തില്‍ ഒഴുകിയെത്തിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് സ്ത്രീകളുടെ കൂട്ടായ്മ.  കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 

പെരുവയല്‍ പഞ്ചായത്തിന്റെ 22 വാര്‍ഡുകളിലേയും കാഴ്ച ഇതാണ്. റോഡിനിരുവശവും പറമ്പുകളിലും പ്രളയത്തിനു ശേഷം അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുകയാണിവര്‍. വെള്ളം കയറിയ വീടുകള്‍ യുവാക്കളുടെ കൂട്ടായ്മ വൃത്തിയാക്കിയപ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചുമതല സ്ത്രീകള്‍ ഏറ്റെടുത്തു.

കഴിഞ്ഞ പ്രളയത്തിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടി‍ഞ്ഞുകൂടിയിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി അല്‍പം രൂക്ഷമായി.കുടുംബശ്രീ, ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കൊപ്പം പെരുവയല്‍ പഞ്ചായത്ത് ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.

ജില്ലയില്‍ വെള്ളപൊക്കം രൂക്ഷമായിരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് പെരുവയല്‍.8 വാര്‍ഡുകളിലെ പകുതി വീടുകളിലേയും വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.