അപകടപാതയായി ലിങ്ക് റോഡ്; അശാസ്ത്രീയ നിർമാണമെന്ന് ആക്ഷേപം

അശാസ്ത്രീയമായി റോഡ് നിര്‍മിച്ചതാണ് കോഴിക്കോട് വടകരയിലെ ലിങ്ക് റോഡ് അപകടപാതയാകാന്‍ കാരണം. നേര്‍പാത നിര്‍മിക്കുന്നതിന് പകരം കെട്ടിടങ്ങളും ഭൂമിയും സംരക്ഷിച്ച് വളച്ചുപുളച്ചാണ് പാത ഉണ്ടാക്കിയത്. ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും അശ്രദ്ധ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.  

കാല്‍നടയാത്രക്കാര്‍ക്കായി ഇരുവശത്തും നടപ്പാതയുണ്ടെങ്കിലും മിക്കയാളുകളും റോഡിലൂടെതന്നെയാണ് നടക്കുന്നത്. നിയമം ലംഘിച്ച് വാഹനങ്ങള്‍ തോന്നുംപടി നിറുത്തിയിടും. പാതയുടെ ഉദ്ഘാടനം കഴിഞ്ഞശേഷം ഇതുവരെ നാലുപേരാണ് വാഹനപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 

ടൗണിലെ ഗതാഗത കുരുക്കിന് ആശ്വാസമാകേണ്ടിരുന്ന റോഡാണ് ലക്ഷ്യംതെറ്റി ബാധ്യതയായി മാറിയിരിക്കുന്നത്.