കളിമണ്ണ് കിട്ടാനില്ല; ഒാടു വ്യവസായം പ്രതിസന്ധിയിൽ

oodu-01
SHARE

സംസ്ഥാനത്തെ ഒാടു വ്യവസായം പ്രതിസന്ധിയിലേക്ക്. കളിമണ്ണ് കിട്ടാത്തതും വിദേശ ഒാടുകളുടെ ഇറക്കുമതിയുമാണ് ഒാടുവ്യവസായത്തിന് പ്രതിസന്ധി. 15 കമ്പനികള്‍ പ്രവര്‍ത്തിച്ച ഫറോക്കില്‍ ഇന്നുള്ളത് അഞ്ചു കമ്പനികള്‍ മാത്രമാണ്. കമ്പനികളില്‍ അവശേഷിക്കുന്ന കളിമണ്ണ് തീര്‍ന്നാല് ഒാട് നിര്‍മാണം നിര്‍ത്തിവെക്കേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യവസായികള്‍.

  മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഒാടു വ്യവസായം കടന്നു പോവുന്നത്. കമ്പനികളില്‍ അവശേഷിക്കുന്നത് രണ്ടുമാസത്തെ ഒാടുനിര്‍മാണത്തിനായുള്ള കളിമണ്ണുമാത്രമാണ്.കളിമണ്ണിന്റെ ലഭ്യതതന്നെയാണ്  പ്രധാന പ്രശ്നം. പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍പ്പ് ഉയര്‍ന്നതും കളിമണ്ണ് ഖനനത്തിനുള്ള നിയന്ത്രണം കര്‍ശനമാക്കിയതും വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ചൈനീസ് ഒാടിന്റെ കടന്നുകയറ്റം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.

25 വര്‍ഷം മുമ്പ് ഫറോക്കില്‍ 15 ഒാടു കമ്പനികള്‍   ഉണ്ടായിരുന്നു .നിലവില്‍ അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നെണ്ണം തൊഴിലാളികള്‍ നേരിട്ടു നടത്തുന്നത്. കമ്പനികളുടെ പ്രവര്‍ത്തനം ഭാഗികം മാത്രം.

ഒരു ദിവസം മൂന്ന് ലക്ഷമായിരുന്നു ഉല്‍പാദനം.എന്നാല്‍ കളിമണ്ണ് കിട്ടാതായതോടെ അത്  നിലവില്‍  പകുതിയാക്കി. ആറായിരം തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആയിരത്തിനടുത്ത് തൊഴിലാളികള്‍ മാത്രമാണുള്ളത്. പരമ്പരാഗതമായി ഈ മേഖലയില്‍ ജോലി എടുക്കുന്നവര്‍ മാത്രമാണ് ഈ തൊഴിലിനെ ആശ്രയിച്ച് ഇന്ന് കഴിയുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...