ദുരിതാശ്വാസ ക്യാംപിലുള്ളവരുടെ സൗജന്യ ചികിത്സ ഉറപ്പാക്കും; ആയുഷ് മിഷൻ

വയനാട്ടില്‍ മഴക്കെടുതികള്‍ കാരണം ക്യാംപിലായവരുടെ സൗജന്യ തുടര്‍ചികില്‍സ ഉറപ്പുവരുത്തുമെന്ന് നാഷണല്‍ ആയുഷ് മിഷന്‍. ജില്ലയില്‍ ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളിലായി ഏഴ് ലക്ഷം രൂപയുടെ മരുന്നുകള്‍ ലഭ്യമാക്കി. മുഴുവന്‍ ക്യാംപുകളിലും മൊബൈല്‍ യൂണിറ്റുകള്‍ വഴി ഡോക്ടര്‍മാരുടെ സേവനവും എത്തിക്കുന്നുണ്ട്.

ഏറ്റവും വലിയ ക്യാമ്പുകളിലൊന്നായ മേപ്പാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ എല്ലാദിവസവും ഒ.പിയുണ്ട്.ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളില്‍ നിന്നായി ഏഴ് ഡോക്ടര്‍മാരും ജീവനക്കാരുമുണ്ട്.ജില്ലയില്‍ ഇതുവരെ ഏഴ് ലക്ഷം രൂപയുടെ മരുന്നുകള്‍ എത്തിച്ചു. ക്യാമ്പുകളില്‍ ചികില്‍സ തേടുന്നവരുടെ തുടര്‍ചികില്‍സയും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രളയബാധിത മേഖലയില്‍ ഗൃഹസന്ദര്‍ശനം നടത്തും.പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള 

ബോധവല്‍ക്കരണവും , ദുരന്തത്തിന്റെ ആഘാതമേറ്റവര്‍ക്ക് കൗണ്‍സിലിങും നടത്തുന്നുണ്ട്. മൊബൈല്‍ യൂണിറ്റുകള്‍ വഴിയാണ് ജില്ലയിലെ മറ്റ് ക്യാമ്പുകളില്‍ സേവനമെത്തിക്കുന്നത്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണവുമുണ്ട്.