വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഹൈഡ്രോളിക് ആക്കും; മന്ത്രി

palakakd-17
SHARE

പാലക്കാട് തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിപ്പിക്കുന്നതിന്റെ സാധ്യത തേടുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. റെഗുലേറ്ററിന്റെ പ്രവര്‍ത്തനത്തിനായി തൃത്താലയില്‍ ഉദ്യോഗസ്ഥ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാത്ത പ്രതിസന്ധി മന്ത്രി വിലയിരുത്തി.

മലമ്പുഴ അണക്കെട്ടിലെ വെളളം ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുമ്പോള്‍ തന്നെ വെളളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറും ഉയര്‍ത്തും. ഭാരതപ്പുഴയിലെ ജലക്രമീകരണത്തില്‍ ഇനി പിഴവുണ്ടാകില്ലെന്ന് വെളളിയാങ്കലിലെത്തിയ മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കും. 

തടയണയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യും. ഷട്ടറുകൾ ഹൈഡ്രോളിക്ക് സംവിധാനത്തിലാക്കുവാൻ സാധിക്കുമോയെന്നും പരിശോധിക്കും. പ്രളയത്തില്‍ തകര്‍ന്ന ഏപ്രണുകളുടെ അറ്റകുറ്റപ്പണി ഉടനുണ്ടാകുമെന്നും മന്ത്രിയുടെ ഉറപ്പ്.

27 ഷട്ടറുകളില്‍ ഭൂരിഭാഗവും ഉയര്‍ത്ത‌ാന്‍ കഴിയാത്തതിനാല്‍ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് പട്ടാമ്പിയും തൃത്താലയും വെളളത്തിലായത് 

രൂക്ഷവിമര്‍ശനത്തിനിടയാക്കിയിരുന്നു. ഉദ്യോഗസ്ഥ വീഴ്ച മനസിലാക്കി എക്സിക്യൂട്ടിവ് എന്‍ജിനീയറെ സസ്പെൻഡ് ചെയ്താണ് ജലസേചനവകുപ്പ് തടിതപ്പിയത്. 

MORE IN NORTH
SHOW MORE
Loading...
Loading...