മാലിന്യത്തിൽ നിറഞ്ഞ് കുമ്പളങ്ങാട് മല; രോഗ ദുരിതത്തിൽ നാട്ടുകാർ

വടക്കാഞ്ചേരി കുമ്പളങ്ങാട് മലയുടെ സമീപത്തു താമസിക്കുന്ന പലര്‍ക്കും ചര്‍മ രോഗം ബാധിച്ചത് മാലിന്യം തള്ളിയതിന്‍റെ പ്രത്യാഘാതമാണെന്ന് നാട്ടുകാര്‍. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാതെ മലയില്‍ കുഴിച്ചുമൂടിയത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തി. 

കുന്പളങ്ങാട് സ്വദേശിനിയായി കാര്‍ത്ത്യായനിയെ പോലെ ഒട്ടേറെ പേരുണ്ട് ഇങ്ങനെ, ചര്‍മ രോഗം ബാധിച്ചവര്‍. സ്വസ്ഥമായി നാട്ടില്‍ ജീവിച്ച ഇവര്‍ക്ക്

ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വരികയാണ്. ബയോഗ്യാസ്പ്ലാന്‍ഡ് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ ഗതി

വരില്ലായിരുന്നു. പ്ലാന്‍റ് പേരിനു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

കുന്പളങ്ങാട് മലയുടെ താഴ്ലവാരത്തു താമസിക്കുന്നവരുടെ സ്ഥിതിയാണ് ദയനീയം. വെള്ളം മലിനമായെന്നു മാത്രമല്ല ദുര്‍ഗന്ധംമൂലം വീട്ടിലിരിക്കാന്‍

പോലുമാകുന്നില്ല.കുന്പളങ്ങാട് മലയിലെ ഏഴേക്കര്‍ ഭൂമിയില്‍ കാലുകുത്താന്‍ കഴിയാത്ത അവസ്ഥയാണ്. എല്ലായിടത്തും കുഴിയെടുത്ത് മാലിന്യം തള്ളിയതിനാല്‍ കാലു കുത്തുന്നയിടമെല്ലാം താഴ്ന്നു പോകും. പ്രകൃതി നല്‍കിയതെല്ലാം  പൂര്‍വസ്ഥിതിയിലാക്കാന്‍ മാലിന്യം തള്ളല്‍ അവസാനിപ്പിക്കുക മാത്രമാണ്പോംവഴി.