കാസര്‍കോട് കൃത്രിമ ദ്വീപിൽ നിന്നും അനധികൃത മണലൂറ്റ്; നിഷേധിച്ച് തൊഴിലാളികൾ

island
SHARE

കാസര്‍കോട്, ചെറുവത്തൂര്‍ മടക്കരയില്‍ നിർമിക്കുന്ന കൃത്രിമ ദ്വീപിൽ നിന്നും അനധികൃതമായി മണലൂറ്റുന്നെന്ന് ആക്ഷേപം. എന്നാല്‍ ആരോപണം തെറ്റാണെന്നാണ് തൊഴിലാളികളുടെ വാദം. ജില്ലാ ഭരണകൂടം അനുവദിച്ച സ്ഥലത്തുനിന്ന് മാത്രമാണ് മണൽ വാരുന്നതെന്നാണ് തൊഴിലാളി സംഘടനകളുടേയും ന്യായികരണം.

മടക്കര ഹാർബറിലേക്കുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് സുഗമമായി കടന്നുവരാൻ ബോട്ട് ചാനലിന്റെ ആഴം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനുവേണ്ടി ഡ്രഡ്ജിംഗ് നടത്തി നീക്കം ചെയ്ത മണലാണ് കൃത്രിമദ്വീപ് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ബോട്ട് ചാനലിനും ദ്വീപിനുമായി കണ്ടെത്തിയ സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികൾ വര്‍ഷങ്ങളായി മണലെടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൃത്രിമദ്വീപ് പദ്ധതിയെ തുടക്കം മുതല്‍ മണല്‍വാരാല്‍ തൊഴിലാളികള്‍ എതിര്‍ത്തു. ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. ദ്വീപിന്റെ വിസ്തീർണ്ണം കുറച്ച് പുഴയിൽ നിന്നും മണൽവാരാൻ സൗകര്യവും ഒരുക്കിയിരുന്നു. ഇതു മാത്രമാണ് ഇപ്പോഴും ഉപയോഗപ്പെടുത്തുന്നതെന്നാണ് തൊഴിലാളികളുടെ നിലപാട്.

ദ്വീപിന്റെ അതിരുകൾക്ക് പുറത്ത് മണലെടുക്കാന്‍ നിയന്ത്രണങ്ങളില്ല. ദ്വീപിന് പുറത്ത് പലയിടങ്ങളിലും മണൽ ഡ്രഡ്ജ് ചെയ്ത് കൂടിയിട്ടുണ്ട്. ഇവിടെനിന്നും ചിലപ്പോഴൊക്കെ എടുക്കാറുണ്ടെന്നും അത് നീക്കം ചെയ്യപ്പെടേണ്ട മണൽ ആണെന്നും തൊഴിലാളികൾ പറയുന്നു. അതേസമയം ദ്വീപിന് പുറത്ത് എന്തിനാണ് കരാറുകാരൻ മണൽ കൂട്ടിയതെന്ന് വ്യക്തമല്ല. 

MORE IN NORTH
SHOW MORE
Loading...
Loading...