പാണ്ടിക്കാട് ചോർന്നൊലിക്കുന്ന ലക്ഷംവീടുകൾ; പുതുക്കാൻ ഫണ്ടില്ല

അര നൂറ്റാണ്ടിലേറെ പഴക്കമുളള മലപ്പുറം പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ ലക്ഷംവീടുകള്‍ പുതുക്കിപ്പണിയാന്‍ ഫണ്ടനുവദിക്കുന്നില്ല. മഴക്കാലമെത്തിയതോടെ കോളനിയിലെ മുഴുവന്‍ വീടുകളും ചോര്‍ന്നൊലിക്കുകയാണ്.

ഒരു ഭിത്തി കെട്ടി തിരിച്ച് ഒരേ വീട്ടില്‍ രണ്ടു കുടുംബങ്ങളാണ് കഴിയുന്നത്. കാലപ്പഴക്കംകൊണ്ട് വീടുകളെല്ലാം തകർച്ചാഭീഷണിയിലാണ്. വീടുകള്‍ ചോരുന്നൂവെങ്കിലും അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ടനുവദിക്കുന്നില്ല. പല വീടുകളുടേയും മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് ചോര്‍ച്ചയടക്കുന്നത്. 

പുതുക്കിപ്പണിയുകയോ  അല്‍പം ദൂരേക്കു മാറി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കോളനിക്കാര്‍ കയറിയിറങ്ങാത്ത ഒാഫീസുകള്‍ ബാക്കിയില്ല. അറുപതില്‍ അധികം വരുന്ന താമസക്കാരില്‍ ഭൂരിഭാഗവും പട്ടിജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.

മഴ ശക്തമാവുന്നതോടെ വീടുകള്‍ നിലംപൊത്തുമോ എന്ന ആശങ്കയുമുണ്ട്.