കിനാലൂരിലെ കർഷകർ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ

ഭൂമിയുടെ തരം മാറ്റരുതെന്ന നിയമമുണ്ടെങ്കിലും ജീവിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ആനുകൂല്യമായി ലഭിച്ച ഭൂമിയില്‍ മറ്റ് കൃഷികള്‍ ചെയ്യുന്നവരാണ് കിനാലൂരില്‍  മിക്കവരും. നിയമത്തെ പേടിച്ച്  റബര്‍ മാത്രം കൃഷിചെയ്തവരാകട്ടെ  കനത്ത സാമ്പത്തിക പ്രയാസത്തിലുമാണ്.

റബര്‍ കൃഷിതന്നെ ചെയ്യാന്‍ തീരുമാനിച്ചതാണ് ഹുസൈന്‍. പ്രായമായ റബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി പുതിയ തൈകള്‍ നട്ടു. പക്ഷേ ജീവിക്കാന്‍ ഭൂമിയില്‍നിന്ന് മറ്റ് വരുമാന മാര്‍ഗങ്ങളില്ല.  കാടുവെട്ടി തെളിക്കണമെങ്കില്‍തന്നെ കടം വാങ്ങണം. നട്ട മരത്തില്‍നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കും.

റബര്‍ കൃഷി നഷ്ടമായതോടെയാണ് എസ്റ്റേറ്റ് തന്നെ പൂട്ടി ഭൂമി തൊഴിലാളികള്‍ക്ക് നല്‍കിയത്. വില ലഭിക്കാത്ത അതേ കൃഷിയില്‍നിന്ന് 

എങ്ങനെ വരുമാനം കണ്ടെത്തുമെന്ന് തൊഴിലാളികളും ചോദിക്കുന്നു.