സബ് രജിസ്ട്രാർ കെട്ടിടം ഓർമയാവുന്നു

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പരപ്പനങ്ങാടിയിലെ സബ് റജിസ്ട്രാര്‍ കെട്ടിടം ഓര്‍മ്മയാകുന്നു. അസൗകര്യങ്ങളാല്‍ പൊറുതിമുട്ടിയതോടെയാണ് കെട്ടിടം പൊളിച്ചുമാറ്റാൻ സർക്കാർ തീരുമാനിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും.  

1914ല്‍ പ്രവർത്തനം ആരംഭിച്ച രജിസ്ട്രാര്‍ ഓഫീസിനായി പരപ്പനങ്ങാടിയില്‍ പുതിയ കെട്ടിടമൊരുങ്ങുകയാണ്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പഴയകെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 16 രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം കോടതിയായും പ്രവര്‍ത്തിച്ചിരുന്നു.  

പൊതുമരാമത്ത് വകുപ്പ് 1.65 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടമൊരുക്കുന്നത്. നിലവില്‍ റെയില്‍വെ മേല്‍പ്പാലത്തിനടുത്ത് വാടക കെട്ടിടത്തിലാണ് രജിസ്ട്രാന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്