സര്‍ഫാസി നിയമസഭാ സമിതി അടുത്തമാസം റിപ്പോര്‍ട്ട് സമർപ്പിക്കും

സര്‍ഫാസി നിയമത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച നിയമസഭാ സമിതി അടുത്തമാസാവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ പ്രവര്‍ത്തനത്തിന്റെ മെല്ലെപ്പോക്കിനെക്കുറിച്ച് ആക്ഷേപമുയര്‍ന്നിരുന്നു. തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് സിറ്റിങുകള്‍ വൈകിയതെന്ന് സമിതി ചെയര്‍മാന്‍ എസ്.ശര്‍മ എം.എല്‍.എ പറഞ്ഞു.

വായ്പാ തിരിച്ചടവുകള്‍ മുടങ്ങിയതിത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് തുടര്‍ച്ചയായി സര്‍ഫാസി ഭീഷണികള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 ന് നിയമസഭാസമിതിയെ നിയോഗിച്ചത്.ആറു മാസത്തിനകം റിപ്പോര്‍ട്ട് സര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ രണ്ട് സിറ്റിങുകള്‍ മാത്രമാണ് നടത്തിയത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിലുള്ളതുകൊണ്ടാണ് വൈകിയതെന്ന് സമിതി ചെയര്‍മാന്‍ ശര്‍മ എ.എല്‍.എ പറ‍ഞ്ഞു. എല്ലാ ജില്ലകളിലും സിറ്റിങുകള്‍ പൂത്തിയാക്കി ക്രിയാത്മക നിര്‍ദേശങ്ങളോടെ ഒാഗസ്റ്റ് മസാവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

ഏറ്റവും കുടുതല്‍ പേര്‍ സര്‍ഫാസി ഭീഷണി നേരിടുന്ന വയനാട് ജില്ലയില്‍ സിറ്റിങ് നടത്തി. വിവിധ കര്‍ഷക സംഘടനങ്ങളും, ജപ്തി ഭീഷണി നേരിടുന്നവരും പ്രതിസന്ധികളും നിര്‍ദേശങ്ങളും സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചു.