റോഡ് നവീകരണം നിലച്ചു; വലഞ്ഞ് നാട്ടുകാർ: രോഷം

road
SHARE

കോഴിക്കോട് കൂളിമാട്–കള്ളന്തോട് റോഡിന്റെ നവീകരണ പ്രവര്‍ത്തനം പാതിവഴിയില്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.   

2018 ജൂണില്‍ ആരംഭിച്ചതാണ് കൂളിമാട് –കള്ളന്തോട് റോഡിന്റെ നവീകരണപ്രവര്‍ത്തനം. മഴ തുടങ്ങിയതോടെ ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി.റോഡില്‍ വെള്ളക്കെട്ടും ചെളിയും നിറഞ്ഞു. വലിയ വാഹനങ്ങള്‍ റോഡിലെ കുഴിയില്‍പ്പെടുന്നതും പതിവാണ്

റോഡിനിരുവശത്തേയും താമസക്കാരും റോഡിന്റെ നവീകരണപ്രവര്‍ത്തനം നിലച്ചതോടെ ദുരിതത്തിലാണ്. റോഡിലൂടെയുള്ള യാത്ര വിദ്യാര്‍ഥികളേയും വലക്കുകയാണ്

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ചെലവഴിച്ചാണ് 7 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചത്.

MORE IN NORTH
SHOW MORE
Loading...
Loading...