മുഖം മാറി പൊലീസ് സ്റ്റേഷൻ; സുരക്ഷിത കെട്ടിടം ഒരുങ്ങുന്നു

station
SHARE

കോഴിക്കോട് റൂറല്‍ പരിധിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു. നാല് സ്റ്റേഷനുകള്‍ വൈകാതെ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറും.   

ചോമ്പാല്‍, തൊട്ടില്‍പാലം, മേപ്പയൂര്‍, പെരുവണ്ണാമൂഴി സ്റ്റേഷനുകളാണ് വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ചോമ്പാല്‍ സ്റ്റേഷന്റെ നിര്‍മാണം നാല്‍പത് ശതമാനം പിന്നിട്ടു. തൊട്ടില്‍പ്പാലത്ത് പഞ്ചായത്ത് നല്‍കുന്ന പതിമൂന്ന് സെന്റിലാണ് നിര്‍മാണം. പെരുവണ്ണാമൂഴിയിലെ നിര്‍മാണത്തിന് ജലവകുപ്പ് ഭൂമി നല്‍കും. പഴക്കം ചെന്ന കെട്ടിടങ്ങള്‍ മികച്ച സൗകര്യത്തോടെ പുതുക്കിപ്പണിയും. വടകര, കുറ്റ്യാടി സ്റ്റേഷനുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയോര മേഖലയിലെ സ്റ്റേഷനുകള്‍ പൂര്‍ണമായും ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും നിലവാരമുള്ള ഇടങ്ങളായി മാറും. 

  മാവോയിസ്റ്റ് ഭീഷണിയുള്ള വളയം, കൂരാച്ചുണ്ട്, തിരുവമ്പാടി സ്റ്റേഷനുകളില്‍ പൊലീസുകാരുടെ എണ്ണവും സുരക്ഷയും കൂട്ടും. രാത്രികാലങ്ങളില്‍ പൊലീസുകാര്‍ക്ക് വിശ്രമിക്കാനുള്ള കെട്ടിടങ്ങളും പണിതീര്‍ക്കും. സമഗ്രമായ മാറ്റത്തിനാണ് ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. 

MORE IN NORTH
SHOW MORE
Loading...
Loading...