കോഴിക്കോട് മെഡിക്കൽ കോളജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും

kozhikode-medical-college
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉടന്‍ നടപടിയെന്ന് കലക്ടര്‍ എസ്. സാംബശിവ റാവു . ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് പണം ലഭിക്കാനുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കലക്ടറുടെ പ്രതികരണം.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും കലക്ടറെ കണ്ടത്. കാരുണ്യ ആരോഗ്യ സുരക്ഷാ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ നടത്തിപ്പുകാരായ റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധികളും ചര്‍ച്ചക്കെത്തിയിരുന്നു.നിലവില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ ഇന്‍ഷൂറന്‍സ് പദ്ധതിയും ആര്‍.എസ്.ബി വൈ പദ്ധതിയും നടപ്പാക്കിയ വകയില്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കാനുള്ളത് മുപ്പത്തിയാറു കോടി രൂപയാണ്.ഈ പണം ലഭ്യമാക്കാനായുള്ള നടപടി ആരംഭിച്ചതായി കലക്ടര്‍ പറഞ്ഞു .

മരുന്ന് , സ്റ്റന്‍ഡ് വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയെ പ്രതിസന്ധിയിലാക്കുന്നത്.ഇത് അമ്പത് കോടിയോളം വരും .ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും സര്‍ക്കാറില്‍നിന്നും കിട്ടാനുള്ള പണം ലഭിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

MORE IN NORTH
SHOW MORE
Loading...
Loading...