വെഞ്ചാലി പാടത്ത് പുതിയ വൈദ്യുതിപോസ്റ്റുകൾ സ്ഥാപിച്ചു

posts
SHARE

തിരൂരങ്ങാടിയുടെ നെല്ലറയായ വെഞ്ചാലി പാടശേഖരങ്ങളില്‍ കര്‍ഷകര്‍ക്ക് ഇനി ഭീതിയില്ലാതെ പണിയെടുക്കാം. ഭീഷണിയായിമാറിയ ഇരുപതോളം തകര്‍ന്ന ഇലക്ട്രിക് പോസ്റ്റുകള്‍   മാറ്റിസ്ഥാപിച്ചു. അതേസമയം പഴയപോസ്റ്റുകള്‍ സ്ഥലത്ത് നിന്ന് പൂര്‍ണ്ണായും നീക്കം ചെയ്യാത്തത് കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

ഏക്കര്‍ക്കണക്കിന് നീണ്ടു കിടക്കുന്ന വെഞ്ചാലി വയലില്‍ കാലങ്ങളായി അപകടഭീതി ഉയര്‍ത്തി നിന്നിരുന്നത് ഇരുപതോളം വൈദ്യുതി പോസ്റ്റുകളായിരുന്നു. തകര്‍ന്നും തുരുമ്പെടുത്തും നിലംപതിക്കാന്‍ കാത്തുനില്‍ക്കുന്ന പോസ്റ്റുകള്‍ കര്‍ഷകര്‍ക്കും കൃഷിക്കും ഭീഷണിയാകുന്നത് വാർത്തയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ പാടശേഖരങ്ങളിൽ ഭീഷണിയുയർത്തിയ ഇരുപതോളം പോസ്റ്റുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചു. 

ഭീതി ഒഴിഞ്ഞെങ്കിലും പഴയ പോസ്റ്റുകള്‍ സ്ഥലത്ത് നിന്ന് പൂര്‍ണ്ണമായും നീക്കാത്തത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പഴയ പോസ്റ്റുകളുടെ അവശിഷ്ടങ്ങള്‍ മണ്ണിനടിയിലായതിനാല്‍ ട്രാക്ടറടക്കമുള്ള സംവിധാനങ്ങള്‍ വയലുകളില്‍ ഉപയോഗിക്കാനാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതിനാ‍ല്‍ പഴയ പോസ്റ്റുകള്‍ മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.

MORE IN NORTH
SHOW MORE
Loading...
Loading...