അപകടം കാത്ത് എരഞ്ഞിക്കൽ പഴയ പാലം; പുനർനിർമിക്കണമെന്ന് ആവശ്യം

bridge-new
SHARE

കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍ കോഴിക്കോട് എരഞ്ഞിക്കല്‍ പഴയപാലം. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ പേടിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.ഏറെ പഴക്കമുണ്ട് ഈ പാലത്തിന്. കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മരക്കഷണങ്ങള്‍ കൊണ്ട് താല്‍കാലികമായി കൈവരികെട്ടിയിട്ടുണ്ട്. 

അപകടാവസ്ഥയിലായ പാലത്തിന്റെ ഒരു വശത്തെ മതില്‍ വാഹനം ഇടിച്ചു ഒരു മാസം മുമ്പ് തകര്‍ന്നതാണ്.പുനര്‍നിര്‍മിക്കാന്‍ ഇതുവരെ നടപടി ആയിട്ടില്ല..സമീപത്തെ ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കെട്ടിയ വേലിയാണ് ആകെയുള്ള രക്ഷാമാര്‍ഗം. കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം ഇതുവഴി 

കടന്നുപോവാം.സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇൗ പാലത്തിലൂടെ യാത്ര ചെയ്യുന്നത്കോരപ്പുഴപ്പാലത്തിന്റെ നിര്‍മാണം തുടങ്ങിയതോടെ ഇതു വഴിയുള്ള വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതോടെ പാലം കൂടുതല്‍ അപകടാവസ്ഥയിലായി. കൈവരികള്‍ നിര്‍മിക്കാന്‍ വൈകിയാല്‍ വാഹനങ്ങള്‍ കനോലി കനാല്‍ പതിക്കും. പാലം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...