തലശേരി – വളവുപാറ റോഡ് വികസനം നീളുന്നു; വഴിതെറ്റിയ വഴിനിർമാണം

kannur1
SHARE

മഴയ്ക്ക് മുമ്പ് പണി പൂര്‍ത്തിയാക്കും എന്ന് പ്രഖ്യാപിച്ച തലശേരി – വളവുപാറ റോഡ് വികസനം അനിശ്ചിതമായി നീളുന്നു. പല സ്ഥലങ്ങളിലും റോഡിന്‍റെ ഒരു ഭാഗം കുഴിച്ച് വച്ചതിനാല്‍,, മഴക്കാലത്ത് അപകടസാധ്യതയും ഏറുകയാണ്. കരേറ്റ മുതല്‍ മട്ടന്നൂര്‍ കളറോഡ് വരെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. 

തലശേരി മുതല്‍ കരേറ്റവരെയും കളറോഡ് മുതല്‍ ഇരിട്ടി വരെയും റോഡ് നിര്‍മാണം പൂര്‍ത്തിയായതാണ്. പക്ഷേ ഇതിനിടയില്‍, കരേറ്റ മുതല്‍ കളറോഡ് വരെയുള്ള പത്ത് കിലോമീറ്ററോളം ദൂരം പണി ഇഴഞ്ഞുനീങ്ങുന്നത് ജനജീവിതം ദുരിതത്തിലാക്കുന്നു. പല ഇടങ്ങളിലും റോഡ് കിളച്ചിട്ടിരിക്കുകയാണ്. ഏപ്രില്‍ അവസാന വാരത്തോടെ പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ നിലവിലെ അവസ്ഥയാണിത്. മഴ കനക്കുന്നതോടെ ദുരിതം ഇരട്ടിയാകും. 

റോഡ് പണിയിലെ അപാകത കാരണം നേരിടുന്ന പ്രശ്നങ്ങള്‍ വേറെയുമുണ്ട്. കരേറ്റയില്‍ റോഡ് ഉയര്‍ത്തുന്നതിനായി ആദ്യം കലുങ്ക് നിര്‍മിച്ചു. പിന്നീടത് പൊളിച്ചു നീക്കി. ഇപ്പോള്‍ പാലം ഉയരത്തിലും റോഡ് വളരെ താഴ്ത്തിയുമാണ് നിര്‍മിക്കുന്നത്. പുതുക്കി പണിത മെരുവമ്പായി പാലത്തോട് ചേര്‍ന്നുള്ള വളവ് അപകടം വിളിച്ചുവരുത്തും. കിളച്ചിട്ടിരിക്കുന്ന റോഡുകളില്‍ ഇരുചക്ര വഹാനങ്ങളടക്കം തെന്നിവീണ് അപകടുമുണ്ടാകുന്നതും പതിവാണ്.

MORE IN NORTH
SHOW MORE
Loading...
Loading...