പൊന്നാനിയിലും കടൽക്ഷോഭം; തകർന്നത് നൂറോളം വീടുകൾ

ponnani-sea
SHARE

മലപ്പുറം പൊന്നാനിയിൽ കടൽക്ഷോഭം രൂക്ഷം. അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഭീമൻ തിരമാലകൾ ആഞ്ഞടിച്ച് നൂറോളം വീടുകളാണ് തകർച്ചാഭീഷണി നേരിടുന്നത്. 

ദാരുണമാണ് പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്തെ വീടുകളിലെ കാഴ്ച. വീടുകൾക്കുള്ളിൽ അഞ്ചടിയോളം മണൽ കെട്ടിക്കിടക്കുന്നു. കടലാക്രമണമുള്ളതിനാൽ ശക്തമായ തിരമാലകളിൽ നിന്നുള്ള കടൽവെള്ളം നൂറോളം വീടുകളിലേക്ക് കയറി. നിരവധി വീടുകൾ പൊളിഞ്ഞു. ചില വീടുകൾ ഏത് നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലും. ഇതിൽ മിക്കതും സ്ഥിതി ചെയ്യുന്നത്  കടലിൽ നിന്ന് വെറും 50 മീറ്റർ മാത്രം അകലെയാണ്. 

വേലിയേറ്റ സമയത്ത് കരയിലേക്ക് ഇരമ്പിയെത്തുന്ന കടൽവെള്ളം കാരണം പ്രദേശത്തെ നൂറുകണക്കിന് തെങ്ങുകളും എത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കിണറിൽ ഉപ്പുവെള്ളം കലർന്നതിനാൽ കുടിവെള്ളതിനായും നെട്ടോട്ടമോടുകയാണ് ഇവർ.

കടലാക്രമണം രൂക്ഷമാകുമെന്ന മുന്നറിയിപ്പ് റവന്യു ഉദ്യോഗസ്ഥർ നേരത്തെ നൽകിയിരുന്നു. ഇതനുസരിച്ച് പലരും ബന്ധു വീടുകളിലേക്ക് മാറി താമസിച്ചു. ഭീതിയിലായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ താൽക്കാലിക ആശ്വാസ കേന്ദ്രങ്ങളും തുടങ്ങി.

MORE IN NORTH
SHOW MORE
Loading...
Loading...