കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകർന്ന് എം.വി.ആർ. സിംഫണി

mvrsyphony
SHARE

കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ സംഗീത സാന്ത്വനവുമായി എം.വി.ആർ. സിംഫണി. കോഴിക്കോട്ടെ പ്രമുഖ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ എം.വി.ആര്‍. കാന്‍സര്‍ സെന്ററാണ് മ്യൂസിക് തെറപ്പി ആരംഭിച്ചത്.

ആശങ്കയും പേടിയും നിറഞ്ഞ മനസോടെയെത്തുന്ന രോഗികളുടെയും ബന്ധുക്കളുടെയും മാനസിക സംഘർഷം ഇല്ലാതാക്കാനാണ് സംഗീത സാന്ത്വനം. ആദ്യദിനം കൈതപ്രം ദാമോദരൻ നമ്പൂതിരിയും മകനും ഡോ.മെഹറൂഫ് രാജും സംഗീത ചികില്‍സയ്ക്ക് നേത‍ൃത്വം നല്‍കി. 

ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ രണ്ടുമണിക്കൂർ നേരമാണ് ആശുപത്രി അങ്കണത്തില്‍ സംഗീത പരിപാടി നടക്കുന്നത്. ചില ദിവസങ്ങളില്‍ പാട്ടിനൊപ്പം ചിത്രം വരയും ആസ്വദിക്കാം. പ്രാദേശിക കലാകാരൻമാർക്കുള്ള വേദി കൂടിയാകും എം.വി.ആർ. സിംഫണി. 

MORE IN NORTH
SHOW MORE
Loading...
Loading...