വയനാട്ടിൽ ഭൂരഹിതർക്കായി സർവ്വേ പുരോഗമിക്കുന്നു

survy
SHARE

വയനാട്ടില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ സ്ഥലം കണ്ടെത്താന്‍ വനം–റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പുരോഗമിക്കുന്നു. നീക്കിവെച്ച 446 ഹെക്ടര്‍ നിക്ഷിപ്തവനഭൂമിലാണ് സര്‍വേ. എന്നാല്‍ ഇതില്‍ വലിയൊരു ശതമാനം ഭൂമി താമസയോഗ്യമല്ലെന്നാണ് സൂചന. 

ഐടിഡിപി ഏറ്റവും ഒടുവില്‍ നടത്തിയ കണക്കെടുപ്പില്‍ ജില്ലയില്‍ 3216 ആദിവാസി കുടുംബങ്ങളാണ് ഭൂരഹിതര്‍. എന്നാല്‍ കണക്ക് കൃത്യമല്ലെന്നും കൂടുതല്‍ ഭൂരഹിതരുണ്ടെന്ന വാദവും ഉയരുന്നു.

വിതരണം ചെയ്യാന്‍ ആദ്യ ഘട്ടത്തില്‍ 446 ഹെക്ടര്‍ നിക്ഷിപ്തവനഭൂമി കണ്ടെത്തിയിരുന്നു. ഗതാഗത സൗകര്യം ജലലഭ്യത ,ഭൂമിയുടെ കിടപ്പ് എന്നിവയാണ് പരിശോധിക്കുന്നത്. നീക്കി വെച്ച ഭൂമിയില്‍ വലിയൊരു പങ്ക് വാസയോഗ്യമില്ല എന്നാണ് പരിശോധനകള്‍ നല്‍കുന്ന സൂചനകള്‍. വാസയോഗ്യമാണെങ്കില്‍ പ്ലോട്ടുകളായിത്തിരിച്ച് എത്രയും പെട്ടന്ന് ഭൂമി കൈമാറാനുള്ള നപടികളെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കെഎസ്ടി ആക്ട് പ്രകാരം നേരത്തെ 660 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ലഭിച്ച ഭൂമി ഉപയോഗിക്കുന്നില്ല എന്ന ആരോപണമുണ്ട്. ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്താനും ജില്ലാഭരണകൂടം തീരുമാനിച്ചു.

MORE IN NORTH
SHOW MORE