പുതിയ അതിഥികളുമായി പറശ്ശിനിക്കടവ് പാമ്പു വളർത്തല്‍ കേന്ദ്രം

snake
SHARE

പറശ്ശിനിക്കടവ് പാമ്പു വളർത്തല്‍ കേന്ദ്രത്തിലെ പുതിയ അതിഥികളെ കാണാം. അന്‍പതിലേറെ പുതിയ അതിഥികളാണ് പറശ്ശിനിക്കടവിലെത്തിയത്. 

കല്യാണി എന്ന അണലി അമ്മ പതിനാല് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. മൂർഖൻ പാമ്പായ ഉണ്ണിയാർച്ചയുടെ മുട്ടകൾ വിരിഞ്ഞപ്പോൾ ഒമ്പത് കുട്ടികൾ. പെരുമ്പാമ്പിന്റെ ഇരുപത്തിയേഴും നീർക്കോലിയുടെ പതിനാലും കുഞ്ഞുങ്ങൾ കൂടെ പുതിയ അതിഥികളാണ്.

മുട്ടകൾ വിരിയിച്ചെടുത്തത് കൃത്രിമമായാണ്. പാമ്പുകൾ മാത്രമല്ല ഒമ്പത് മുതലക്കുഞ്ഞുങ്ങളും ഉണ്ടായിട്ടുണ്ട്. അമ്മു എന്ന തൊപ്പിക്കുരങ്ങിന്റെ ചാട്ടമത്രയും കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിന ചേർത്തു പിടിച്ചുകൊണ്ടാണ്. 

ഡോ.അഞ്ജു മോഹന്റെ നേതൃത്വത്തിലുള്ള നാലുപേരടങ്ങിയ സംഘമാണ് പുതിയ കുടുംബാംഗങ്ങളെ പരിചരിക്കുന്നത്.

MORE IN NORTH
SHOW MORE