പപ്പായ ടാപ്പിങ്ങുമായി ഒരുപറ്റം കർഷകർ

റബര്‍ കൃഷിയിലടക്കം കാര്‍ഷികമേഖല പ്രതിസന്ധിയെ നേരിടുമ്പോള്‍ പുതിയ  പരീക്ഷണം നടത്തുകയാണ്  മലപ്പുറം വണ്ടൂര്‍ തിരുവാലിയിലെ ഒരു കൂട്ടം കര്‍ഷകര്‍. പപ്പായ ടാപ്പിങ്ങാണ് പുതിയ കൃഷിരീതി.   

തിരുവാലി വാളോറങ്ങലില്‍ പതിനൊന്നര ഏക്കര്‍ ഭൂമിയിലാണ് കര്‍ഷകര്‍ പപ്പായ കൃഷിയാരംഭിച്ചത്. റബറിന് പകരം പാപ്പായകൃഷി ആണെങ്കിലും സമാനമായ രീതിയില്‍ ടാപ്പിങ് നടത്തി കറ ശേഖരിച്ച് വില്‍ക്കുകയാണ് ചെയ്യുക. ഭാവിയില്‍ വിലയുടെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ വരാമെങ്കിലും നിലവില്‍ ഒരേക്കറില്‍ നിന്ന് റബറിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.

 മരുന്നിനും സൗന്ദര്യവര്‍ധക വസ്തു നിര്‍മാണത്തിനും ജ്യൂസ് നിര്‍മാണത്തിനുമെല്ലാം ചേര്‍ക്കുന്ന അസംസ്കൃത വസ്തുവാണ് പപ്പായയുടെ കറ. ഒരോ മരത്തില്‍ നിന്നും ദിവസം 200 മുതല്‍ 300 മില്ല ലീറ്റര്‍ കറ വരെ ലഭിക്കും.

സ്വദേശി സയന്‍സ് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് തിരുവാലിയില്‍ പരീക്ഷണപദ്ധതി നടപ്പാക്കുന്നത്.