അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി ബേക്കല്‍ കോട്ട

fort
SHARE

കാസര്‍കോടിനെ ലോകവിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ബേക്കല്‍ കോട്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മതിയായ ഇരിപ്പിടങ്ങളോ, ശുചിമുറികളോ ഇല്ല. കോട്ടയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കടലാസില്‍ തന്നെയാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രധാന ചരിത്രസ്മാരകമെന്ന തലയെടുപ്പോടെ ലോകത്തിന് മുന്നില്‍ നില്‍ക്കുന്ന ബേക്കല്‍ കോട്ട സംസ്ഥാനത്തെ ഏറ്റവും വലിയ കോട്ടയാണ്. എന്നാല്‍, ചരിത്രവും പെരുമയും കേട്ട് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അസൗകര്യങ്ങള്‍ മാത്രം. കോട്ടയിലെ കാഴ്ചകള്‍ കണ്ടു നടന്നു തളര്‍ന്നാല്‍ വിശ്രമിക്കാന്‍ മതിയായ ഇരിപ്പിടങ്ങളൊ മറ്റു സൗകര്യങ്ങളൊയില്ല. ശുചിമുറികളുടെ കുറവാണ് സഞ്ചാരികളെ വലയ്ക്കുന്ന മറ്റൊരുകാര്യം. ലൈറ്റ് ആന്റ് സൗണ്ട് ഷോ ആരംഭിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ച് വര്‍ഷം നാലു പൂര്‍ത്തിയാകുമ്പോഴും പ്രരംഭ ജോലികള്‍ മാത്രമാണ് ആരംഭിച്ചത്.

കോട്ട കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര വികസനത്തിനായി ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പറേഷന്‍ എന്ന പ്രത്യേക സംവിധാനം തന്നെ നിലവിലുണ്ട്. എന്നാല്‍ ഡിടിപിസിയും, ബിഅര്‍ഡിസിയും തമ്മിലുള്ള ശീതസമരവും, വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര പുരവസ്തു വകുപ്പുന്നയിക്കുന്ന തടസവാദങ്ങളും ബേക്കലിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നു. 

MORE IN NORTH
SHOW MORE