തൊവരിമലയില്‍ കുടിൽ കെട്ടി കയ്യേറ്റം; ഒഴിപ്പിച്ച് പൊലീസും വനംവകുപ്പും

വയനാട് തൊവരിമലയിൽ വനം വകുപ്പിന്റെ പക്കലുള്ള ഭൂമിയിൽ കുടിൽ കെട്ടിയുള്ള കയ്യേറ്റം ഒഴിപ്പിച്ചു .പൊലീസും വനം വകുപ്പും ചേർന്ന് നടത്തിയ നടപടിയിൽ സംഘർഷം ഉണ്ടായില്ല .നേതാക്കളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു .1971 തിൽ തൊവരിമലയിലെ നൂറോളം ഹെക്ടർ ഭൂമി ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും വനം വകുപ്പ് ഏറ്റെടുത്തിരുന്നു.

ഈ ഭൂമിയിലാണ് കഴിഞ്ഞദിവസം ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള നൂറോളം കുടുംബങ്ങൾ കുടിൽ കെട്ടിയത് .സിപിഐ (എംഎൽ) റെഡ് സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാൻ സഭയുടേയും ആദിവാസി ഭാരത് മഹാസഭയുമാണ് സമരം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥർ രണ്ട് തവണ സമരക്കാരുമായി ചർച്ച നടത്തിയിരുന്നു .

ഇന്ന് രാവിലെ നേതാക്കളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു . പിന്നീട് കുടുംബങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു . കുടിലുകൾ പൊളിച്ചു മാറ്റി .