പുഴയിൽ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നു

മലപ്പുറം കരുവാരക്കുണ്ടിലെ ഒലിപ്പുഴയില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. പുഴയെ ആശ്രയിച്ചുളള  ഇരുപത്തിരണ്ടോളം കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായി.   

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് കരുവാരക്കുണ്ട് .പ്രധാന കുടിവെള്ള സ്രോതസാണ് ഒലിപ്പുഴ. കല്‍ക്കുണ്ട് ഭാഗത്ത് പുഴയില്‍ അല്‍പമെങ്കിലും വെള്ളമുള്ള ബെന്നിക്കുണ്ടിലാണ് സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയത്. രാവിലെ കുളിക്കാനെത്തിയവരാണ് മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയത് കണ്ടത്.

12 ഒാളം കുടിവെള്ള പദ്ധതികള്‍ ഈ പുഴയെ ആശ്രയിച്ചുണ്ട്.വെള്ളത്തില്‍ വിഷം കലര്‍ത്തിയതോടെ ഈ പദ്ധതികളിലൂടെയുള്ള ജലവിതരണം പ്രതിസന്ധിയിലായി.പ്രദേശത്തുനിന്നുള്ളവര്‍ കുളിക്കാനെത്തുന്നതും ഒലിപ്പുഴയിലാണ്.വിഷം കലര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ കരുവാരക്കുണ്ട് പൊലിസിനെ സമീപിച്ചിരിക്കുകയാണ്.