മലപ്പുറം തീരദേശ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; കിണറുകളില്‍ ഉപ്പുവെള്ളം

മലപ്പുറത്തിന്റെ തീരദേശ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. കിണറുകളില്‍ ഉപ്പുവെള്ളമായതോടെ,, താനൂര്‍ ഒസാന്‍ കടപ്പുറത്തെ 200 കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്നത്.

ഒസാന്‍ കടപ്പുറത്തെ കുടുംബങ്ങളുടെ  ആവശ്യം ഇതുമാത്രമാണ്..കിണറുകളില്‍ വെള്ളമുണ്ട് .പക്ഷെ വേനല്‍ കടുത്തതോടെ  ഉപ്പുവെള്ളമാണെന്നുമാത്രം.ജലനിധി പദ്ധതിയുടെ പൈപ്പുകളും കാണാം.എന്നാല്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് വെള്ളമെത്തുന്നത്. അതും 15 മിനിട്ടുമാത്രം .ചില പൈപ്പുകള്‍ ഉപയോഗശൂന്യം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തീരദേശമേഖലയില്‍ കുടിവെള്ളം എത്തിക്കാന്‍  മല്‍സ്യഗ്രാമം പദ്ധതി വഴി സ്ഥാപിച്ച ടാങ്കാണിത്.പക്ഷെ വേനല്‍ കടുത്താല്‍ ഇവരുടെ ദുരിതം ഇരട്ടിയാവും.അതിനു മുന്‍പ് വീടുകളില്‍ വെള്ളമെത്തിക്കാനുള്ള നടപടിവേണമെന്നാണ് ആവശ്യം.