തിരഞ്ഞെടുപ്പ് ആവേശത്തിനിടെ ഒരു കൂട്ടയോട്ടം

kootayottam11
SHARE

തിരഞ്ഞെടുപ്പ് ആവേശത്തിനിടെ ഒരു കൂട്ടയോട്ടം. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായ വയനാട് മണ്ഡലത്തിലെ അരീക്കോടാണ് ആരോഗ്യസംരക്ഷണ മുദ്രാവാക്യവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചത്.

മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഒളിമ്പ്യന്‍ ഇര്‍ഫാനും ചേര്‍ന്നാണ് ഫ്ലാഗ് ഒാഫ് ചെയ്തത്. വോട്ടാവേശത്തിനിടയിലും നൂറു കണക്കിന് പേര്‍ കൂട്ടയോട്ടത്തില്‍ പങ്കു ചേര്‍ന്നു. നഗരം ചുറ്റിയോടി ഒാട്ടക്കാര്‍ നഗരത്തില്‍ തന്നെ സംഗമിച്ചു. യുവാക്കള്‍ക്കൊപ്പം പ്രായമായവരും ആവേശം നിറക്കാനെത്തി. അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകൂട്ടായമയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 

കായികമേഖലയില്‍ നേട്ടം കൊയ്തവരെ ചടങ്ങില്‍ ആദരിച്ചു. വരും ദിവസങ്ങളിലും പ്രഭാത വ്യായാമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിജ്ഞയെടുത്താണ് ഒാരോത്തരും പിരിഞ്ഞത്. 

MORE IN NORTH
SHOW MORE